Mukkam

കുട്ടിക്കള്ളന്മാരെ സിനിമ സ്റ്റൈലിൽ പിടിച്ച്‌ മുക്കം പോലീസ്; രക്ഷപെടാൻ ഇരുവഞ്ഞി പുഴനീന്തികടന്നിട്ടും രക്ഷപ്പെട്ടില്ല.

മുക്കം: മോഷ്ടിച്ച ബൈകുമായി പോകുന്നതിനിടെ കൈ കാണിച്ചു നിർത്താതെ പോയ കുട്ടിക്കള്ളന്മാരെ സിനിമ സ്റ്റൈലിൽ പിടിച്ച്‌ മുക്കം പോലീസ്. രക്ഷപെടാൻ ഇരുവഞ്ഞി പുഴനീന്തികടന്നിട്ടും രക്ഷപ്പെട്ടില്ല.

പോലീസ് പെട്രോളിംഗിനിടെ ഹെൽമറ്റും മാസ്കും ധരിക്കാത്ത അമിത സ്പീഡിൽ പോകുന്നത് കണ്ട് കൈ കാണിച്ചപ്പോൾ നിർത്താതെ പോയ ബൈക്കിനെ മുക്കം എസ് ഐ ജലീലിന്റെ നേതൃത്വത്തിലുള്ള പോലീസ് പിന്തുടർന്നു. അമിത വേഗത്തിൽ പോയ ഇവരെ പോലീസ് കുറച്ചു ദൂരം പിന്തുടരുകയായിന്നു. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ മുക്കം പാലത്തിനു സമീപത്തു വേറെ പോലീസ് ചെക്കിങ് കണ്ട് ഇവർ തിരിച്ചു പോരാൻ വണ്ടി തിരിച്ചതും ഇവരെ പിന്തുടർന്നനെത്തിയ പോലീസ് ജീപ്പ് ഇവരെ സിനിമ സ്റ്റൈലിൽ വിലങ്ങിട്ടു നിർത്തി.

അതെ സമയം ഇവർ ബൈക്ക് ഉപേക്ഷിച്ചു പുഴ തീരത്തു കൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസും ഇവരെ പിന്തുടർന്നു. പോലീസ് പുറകെ ഉണ്ടെന്നു മനസിലാക്കിയ ഇവർ പുഴയിലേക്കു എടുത്തു ചാടുകയായിരുന്നു. അതെ സമയം പോലീസ് അക്കരെ കരയിലെ കുറച്ചു നാട്ടുകാരെ വിവരം അറിയിക്കുയും ചെയ്തു. ഇവർ രണ്ടുപേരും നിഷ്പ്രയാസം പുഴനീന്തി കയറി.

പുഴ നീന്തി കയറിയവരിൽ ഒരാളെ ആദ്യം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. എന്നാൽ രണ്ടാമത്തെ ആളെ കിട്ടിയില്ല. രണ്ടാമത്തെ പയ്യൻ അടുത്ത പുഴയുടെ തീരത്തെ പണി നടക്കുന്ന വീട്ടിൽ നനഞ്ഞ ഡ്രെസ്സ് ഊരി വെച്ചു അവിടെയുണ്ടായിരുന്ന പണിക്കരുടെ ഡ്രസ്സ്‌ ഇട്ട് പുറത്തു കടന്നു. നനഞ്ഞ ഡ്രസ്സ്‌ നോക്കി നിന്ന പോലീസിനെ കബളിപ്പിച്ചാണ് പയ്യൻ മുങ്ങിയത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇവനെയും പിടികൂടുകയാരിന്നു.

ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തതിൽ നിന്നും ബൈക്ക് മോഷ്ടിച്ചതാണെന്നും ഒരു കൂട്ടാളി കൂടി ഉണ്ടെന്നും മനസ്സിലാവുകയും ചെയ്തു.
ഇവർ ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പർ വ്യാജമെന്നു തെളിഞ്ഞിട്ടുണ്ട്.

അങ്ങനെ മൂന്നാമത്തെ കൂട്ടാളിയെയും മുക്കം പോലീസ് പിടികൂടി.
നിലവിൽ ഒരു പൾസർ ബൈക്കും, സ്കൂട്ടറും ഉൾപ്പെടെ രണ്ടു വാഹനം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ് എന്ന് സി ഐ പറഞ്ഞു. പിടിയിലായ മൂന്നു പേർക്കും പ്രായ പൂർത്തി ആയിട്ടില്ല. സീനിയർ സിപിഒ ലിനീഷ്, ടി എം നാസർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button