Kodiyathur

ഖത്തര്‍ അമീറില്‍നിന്ന് ബിരുദം ഏറ്റുവാങ്ങി കൊടിയത്തൂരിലെ സഫ് വാൻ അബ്ദുറഹ്‌മാന്‍

കൊടിയത്തൂര്‍: ഖത്തര്‍ സര്‍വകലാശാലയുടെ 49-ാമത് ബിരുദ ദാനച്ചടങ്ങില്‍ മലയാളി വിദ്യാര്‍ഥി സഫ് വാന്‍ അബ്ദുറഹ്‌മാന്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചു. കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ മികച്ച അക്കാദമിക് മികവോടെ പഠനം പൂര്‍ത്തിയാക്കിയ സഫ്വാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ കൈയില്‍നിന്ന് നേരിട്ട് ബിരുദം ഏറ്റുവാങ്ങി.

കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ഖത്തര്‍ സര്‍ക്കാറില്‍ സേവനമനുഷ്ഠിച്ച് വരുന്ന സൗത്ത് കൊടിയത്തൂര്‍ സ്വദേശി കാവില്‍ അബ്ദുറഹിമാന്‍ – ഖൗല ദമ്പതികളുടെ മകനാണ് സഫ്‌വാന്‍.കഠിനാധ്വാനവും സ്ഥിരതയുള്ള പഠനവുംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് കൊടിയത്തൂര്‍ വാദിറഹ്‌മ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ സഫ്വാന്‍ പറഞ്ഞു. ഖത്തറില്‍ ജനിച്ചു വളര്‍ന്ന് നഴ്‌സറി മുതല്‍ ബിരുദം വരെ ഖത്തറില്‍ തന്നെ പഠിച്ച സഫ്വ് വാന്റെ ഇഷ്ടവിഷയം കണക്കാണ്. മലയാളി സമൂഹത്തിനും കുടുംബത്തിനും അഭിമാന നിമിഷമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. അഭിമാന നേട്ടം കരസ്ഥമാക്കിയ സഫ് വാനെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button