Kodiyathur

കൊടിയത്തൂരിൽ കൺഫർട്ട് സ്റ്റേഷൻ സ്ഥാപിക്കുക: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊടിയത്തൂർ: കൊടിയത്തൂരിൽ കൺഫർട്ട് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷതവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ, മണ്ഡലം പ്രസിഡണ്ട് പി പ്രേമൻ, ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരി, ട്രഷറർ എം.ടി അസ്‌ലം, പഞ്ചായത്ത് ജനറൽ സെക്രട്ടറി മുജീബ് ചെറുവാടി, കൊടിയത്തൂർ യൂണിറ്റ് സെക്രട്ടറി ടി കെ അനീഫ ദിൽബാബ്, സി.പി മുഹമ്മദ്, പി.പി ഫൈസൽ എന്നിവർ സംസാരിച്ചു. മികച്ച സാമൂഹ്യ സേവന പ്രവർത്തകനായ എം.പി ഉബൈദിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ പൊന്നാടയണയിച്ചു.

ഭാരവാഹികളായി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, പ്രസിഡന്റ് സി.കെ അബ്ദുൽ ഹമീദ്, എച്ച്.എസ്.ടി അബ്ദുറഹ്മാൻ വൈസ് പ്രസിഡണ്ട്, ടി.കെ അനീഫ ദിൽബാബ് (ജനറൽ സെക്രട്ടറി), സി.പി മുഹമ്മദ് ജോ: സെക്രട്ടറി, എം.പി ഉബൈദ് ട്രഷറർ എന്നിവരെ നിയമിച്ചു.

Related Articles

Leave a Reply

Back to top button