ThiruvambadyVideos

നിരോധിത പുകയില ഉൽപന്നങ്ങളുമായി 3 യുവാക്കൾ പോലീസ് പിടിയിൽ

തിരുവമ്പാടി സി ഐ ഷാജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ രണ്ടായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി മൂന്ന് പേരെ തിരുവമ്പാടി പൊലിസ് പിടികൂടി.

കാസർഗോഡു ഭാഗത്ത് നിന്ന്
കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വിതരണത്തിനായി മൂന്ന് ബാഗുകളിലായി കൊണ്ടു വന്ന ഉത്പന്നങ്ങളാണ് തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ വെച്ച് പിടികൂടിയത്.

കാസർഗോഡ് പാണത്തൂർ പള്ളിക്കൽ റഹീം, ചെറുക്കള ഹാദത്ത് വില്ലയിൽ ഷഫീഖ്, കുമ്പള അരിക്കടി ബൈത്തുൽ അഫ്ര് അബ്ദുൽ സഫ്‌വാൻ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവമ്പാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ മധു, അഷ്റഫ്, ഷിബിൽ ജോസഫ്, അനീസ്, സ്വപ്നേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button