ഹിൽ ഹൈവേ തിരുവമ്പാടി പഞ്ചായത്ത് സെക്ഷൻ കുറ്റിവെപ്പ് ആരംഭിച്ചു.

തിരുവമ്പാടി: മലയോര മേഖലയുടെ മുഖഛായമാറ്റുന്ന ഹിൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൻ്റെ ഇലന്തുകടവ് മുതൽ മഞ്ഞപ്പൊയിൽ വരയുള്ള 8 കിലോമീറ്റർ ദൂരം 12 മീറ്റർ വീതിയിൽ അളന്ന് കുറ്റിവെപ്പ് ആരംഭിച്ചു.
കോടഞ്ചേരി പഞ്ചായത്തിൽവച്ച് എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കുറ്റിവയ്ക്കൽ ഇന്നാണ് തിരുവമ്പാടി പഞ്ചായത്തിലേക്ക് പ്രവേശിച്ചത്.
ഇലന്തുകടവിൽ നിന്ന് ആരംഭിച്ച് പഞ്ചായത്ത് അതിർത്തിയായ മഞ്ഞപ്പൊയിൽവരെ എത്തുന്ന ഭാഗം കുറ്റിവെക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി ജെ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ഓമന വിശ്വംഭരൻ, വിൽസൺ റ്റി മാത്യു താഴത്തുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഊരാളുങ്ങൽ ലേബർ സൊസൈറ്റി ഉദ്യോഗസ്ഥർ, മുൻ മെമ്പർ കെ ഡി ആൻ്റണി, പി ഡബ്ബിയു ഡി ഓവർസീയർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ ,റോയി ഓണാട്ട്, ബെന്നി മണിമലതറപ്പേൽ എന്നിവരും പങ്കെടുത്തു.







