Kodanchery

മലയോര ഹൈവേയിൽ വിള്ളലടയ്ക്കാൻ നടപടി

കോടഞ്ചേരി : മലയോര ഹൈവേയിൽ നിർമാണം പുരോഗമിക്കുന്ന തെയ്യപ്പാറ റീച്ചിൽ കോടഞ്ചേരിക്കടുത്ത് നമ്പുടാകത്തുപടി ഭാഗത്ത് കാണപ്പെട്ട വിള്ളലടയ്ക്കാൻ നടപടിതുടങ്ങി. 12 മീറ്ററോളം ദൈർഘ്യത്തിൽ ടാറിങ് നീക്കി ഉപരിതലം ബലപ്പെടുത്തി. ഇനി അവിടെ വിള്ളലുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ ടാറിങ് നടത്തുകയുള്ളൂ.

മണ്ണിട്ടുയർത്തുന്ന ഭാഗങ്ങളിൽ ഉപരിതലത്തിൽ ഇത്തരം വിള്ളലുകളും പൊട്ടലും കാണുക സ്വാഭാവികമാണെന്നും അവ പ്രത്യക്ഷപ്പെടുന്ന മുറയ്ക്ക് അറ്റകുറ്റപ്പണി നടത്താറാണ് പതിവെന്നും കരാർ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. വിള്ളൽകണ്ടിടത്ത് കരിങ്കൽക്കെട്ടിന് ബലക്ഷയമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മലപുറം-കോടഞ്ചേരി റീച്ച് നിർമാണകാലാവധി ആറുമാസംകൂടി ദീർഘിപ്പിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 39 കോടി രൂപയ്ക്ക് ഈ റീച്ചിന്റെ നിർമാണം ഏറ്റെടുത്ത് നടത്തുന്നത്.

Related Articles

Leave a Reply

Back to top button