Koodaranji

കൂടരഞ്ഞിയിൽ മാതൃകയായി വ്യാപാരി; കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥന് കൈമാറി

കൂടരഞ്ഞി: ഇന്നലെ കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി വ്യാപാരി മാതൃകയായി. കിഴക്കരക്കാട്ട് ബിജുവാണ് സ്വർണമാല കണ്ടെത്തിയത്. തുടർന്ന് വാർഡ് മെമ്പർ വിനോദിന്റെ സാന്നിധ്യത്തിൽ ആനിക്കാംപൊയിൽ സ്വദേശി കൊച്ചീലാത്ത് പ്രമോദിന് സ്വർണമാല കൈമാറി.

സത്യസന്ധതയും നന്മയും നിറഞ്ഞ ഈ പ്രവർത്തി പ്രദേശവാസികളുടെ പ്രശംസ നേടി.

Related Articles

Leave a Reply

Back to top button