Kodanchery

‘ഊണിന്റെ മേളം’ -ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ക്ലാസ് സദ്യ സംഘടിപ്പിച്ചു

കോടഞ്ചേരി : ചെമ്പുകടവ് ഗവൺമെന്റ് യു പി സ്കൂളിലെ അധ്യാപകരുടെയും നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഊണിന്റെ മേളം എന്ന പേരിൽ സദ്യ ഒരുക്കി. കുഞ്ചൻ നമ്പ്യാരും, കുഞ്ഞുണ്ണി മാഷും കേരളീയ നാടൻ ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന പ്രസ്തുത പാഠഭാഗം അടിസ്ഥാനപ്പെടുത്തിയാണ് സദ്യ സംഘടിപ്പിച്ചത്.

സദ്യക്കായി 16ഓളം കറികൾ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്നും പാകം ചെയ്ത് കൊണ്ടുവരികയാണ് ചെയ്തത്. സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് തോമസ്, നാലാം ക്ലാസ് അധ്യാപികയായ കവിത, സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹിഷാം എം.എച്ച്, അക്കാദമിക് കോഡിനേറ്റർ പ്രത്യൂഷ് കണ്ണൂർ, പി.ടി.എ പ്രസിഡണ്ട് ഷൈജു ജോസഫ്, ആൻ ട്രീസ ജോസ്, പുഷ്പ, മുബീന, ലുലു, സാക്കിറ, ബിന്ദു സുബ്രഹ്മണ്യം, അബ്ദുൽ സമദ്, അനു ജോബിഷ് തുടങ്ങിയ അധ്യാപകരും ഊണിന്റെ മേളം പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button