പന്തം കൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

കോടഞ്ചേരി:ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ മതം മാറ്റൽ, മനുഷ്യക്കടത്ത് എന്നീ ജാമ്യമില്ല കേസുകളിൽപ്പെടുത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരിക്കുന്ന സാഹചര്യത്തിൽ കോടഞ്ചേരി ഇടവകയുടെയും കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപതയുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ റാലി നടത്തുന്നു.
വടക്കേ ഇന്ത്യയിൽ മിഷനറിമാരുടെയും സന്യാസിനികളുടെയും പ്രേഷിത പ്രവർത്തനങ്ങൾ കണ്ട് സഹിക്കാൻ കഴിയാത്ത ചിലർ സംസ്ഥാന സർക്കാരിന്റെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം അനീതിക്കെതിരെ തുടരെ തുടരെ ഉണ്ടാകുന്ന ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടനെ അവസാനിപ്പിക്കണമെന്നും. അറസ്റ്റിലായ സന്യാസിനിമാരെ ഉടനെ മോചിപ്പിച്ചു അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് നാളെ ബുധനാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് കോടഞ്ചേരി അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു.







