Adivaram
താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു

അടിവാരം : താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ യുവാവിന് ഇന്നലെ പെരുമ്പാമ്പിന്റെ കടിയേറ്റു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്.
റോഡിൻ്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗതാഗത തടസ്സം ഉണ്ടായിരുന്നതിനാൽ കാറിൽ നിന്ന് ഇറങ്ങി പാമ്പിനെ കൈ കൊണ്ട് പിടിച്ച് മാറ്റാൻ നോക്കിയപ്പോൾ ആസാദിനെ പാമ്പ് കടിക്കുകയായിരുന്നു. കൽപ്പറ്റയിൽ നിന്ന് ഒടുങ്ങാക്കാട്ടെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയായിരുന്നു അദ്ദേഹം.
ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കടിച്ച ശേഷം പാമ്പ് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി.






