Kodanchery

മുണ്ടൂർ–കണ്ടപ്പഞ്ചാൽ റോഡിന്റെ ശോചനീയാവസ്ഥ: ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു

കോടഞ്ചേരി: പഞ്ചായത്തിലെ മുണ്ടൂർ–കണ്ടപ്പഞ്ചാൽ റോഡിന്റെ ദുരവസ്ഥക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. വയനാട് ഭാഗത്തുനിന്നും ആനക്കാംപൊയിലിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്.

മുണ്ടൂർ, കൂരോട്ടുപാറ, നാരങ്ങാത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ആനക്കാംപൊയിൽ യു.പി സ്കൂളിലേക്കും മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും പോകുന്നതിന് ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, തകർന്നുകിടക്കുന്ന റോഡിലൂടെ ജീവൻ പണയം വെച്ചാണ് കുട്ടികളും നാട്ടുകാരും യാത്ര ചെയ്യുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

മഴക്കാലം ആരംഭിച്ചതോടെ റോഡിന്റെ അവസ്ഥ കൂടുതൽ മോശമായിരിക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും റോഡ് പുഴപോലെ മാറുന്ന സാഹചര്യമാണുള്ളത്. കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ റോഡിൽ അപകടഭീഷണി ദിനംപ്രതി ഉയരുകയാണെന്നും നാട്ടുകാർ പറയുന്നു.

“ഇതുവരെ വലിയ അപകടങ്ങൾ സംഭവിക്കാതിരുന്നത് ഇവിടെ യാത്ര ചെയ്യുന്ന ഡ്രൈവർമാരുടെ ജാഗ്രത കൊണ്ടുമാത്രമാണ്” എന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട റോഡിന്റെ ദുരവസ്ഥ ഇതുവരെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടാത്തത് ഏറെ ദൗർഭാഗ്യകരമാണെന്നും അടിയന്തരമായി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button