Puthuppady
നാട്ടുചന്ത ഉദ്ഘാടനം ചെയ്തു

പുതുപ്പാടി : സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ ഒ.സി.വൈ.എം. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നാട്ടുചന്തയ്ക്ക് തുടക്കമായി.
കാർഷികോത്പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ട് ഇടനിലക്കാരില്ലാതെ സംഭരിച്ച് മിതമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടുചന്ത സംഘടിപ്പിക്കുന്നത്. പള്ളി വികാരി ഫാ. വർഗീസ് ജോൺ നാട്ടുചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റി സി.ടി ഏലിയാസ്, സെക്രട്ടറി പി.സി. തോമസ്, ഒ.സി.വൈ.എം. യൂണിറ്റ് വൈസ് പ്രസിഡന്റ് സഞ്ജയ് പി. ജോയി, സെക്രട്ടറി അബിയ മാത്യു, ഷാലു റിനീഷ്, വിബിൻ ജോൺ, എന്നിവർ സംസാരിച്ചു.







