Kodanchery

അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ മലബാർ റിവർ ഫെസ്റ്റിവൽ രേഖപ്പെടുത്തും സി. കെ കാസിം എംഎൽഎ

കോടഞ്ചേരി :പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തൽ തിരുവമ്പാടി എംഎൽഎ സി കെ കാസിമിന്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ അവലോകന യോഗം സംഘടിപ്പിച്ചു. മലബാർ ഫെസ്റ്റിവൽ കൂടുതൽ ജനകീയ പങ്കാളിത്തത്തൊരു കൂടി കോഴിക്കോട് ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ പഞ്ചായത്തുകളിൽ പ്രീ ഇവൻ്റെുകളുടെ സഹായത്തോടുകൂടി ജനകീയ പ്രചാരം നൽകിയും ഗ്രാമീണ ടൂറിസത്തിന് പ്രോത്സാഹനം ആകുന്ന വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയും മലബാർ റിവർ ഫെസ്റ്റിവൽ ടൂറിസം ഭൂപടത്തിൽ കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തുമെന്ന് അധ്യക്ഷപ്രസംഗത്തിൽ എംഎൽഎ സി കെ കാസിം അറിയിച്ചു.

മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികൾ വിവരിച്ചു. നോഡൽ ഓഫീസർ സബ് കലക്ടർ എസ് ഗൗതം രാജ് ഐഎഎസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അന്നകുട്ടി ദേവസ്യ, ജിതിൻ പല്ലാട്ട്, ജി അബ്ദുൽ അക്ബർ, കവിത ടി, സൂപ്പർ സൗദ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ അലക്സ് തോമസ് ചെമ്പകശ്ശേരി, ഗംഗാധരൻ പി കെ, അജിത, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ റിയാനസ് സുബൈർ, വിൻസൻറ് വടക്കേമുറി, മിനി സണ്ണി, മുഹമ്മദ് വട്ടപ്പറമ്പിൽ, ബോസ് ജേക്കബ്, റോബർട്ട് നെല്ലിക്കതെരുവിൽ, ബെനിറ്റോ ചാക്കോ, പോൾസൺ അറക്കൽ, എന്നിവർ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവരിച്ചു. ടൂറിസം ഡിപ്പാർട്ട്മെന്റിനെയും പോലീസ് ഫോറസ്റ്റ് ഫയർഫോഴ്സ് ആരോഗ്യവകുപ്പ് റവന്യൂ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button