Thottumukkam

ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ച് തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റി

തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ചു. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ സ്വീകരണവും ആദരവും സംഘടിപ്പിച്ച് വരുന്നുണ്ട്. ഇത്തവണ സഹപ്രവർത്തകനായ അബൂട്ടി വളപ്പിലിൻ്റെ ഓർമ്മക്കായാണ് പരിപാടി സംഘടിപ്പിച്ചത്.

സി കെ കാസിം എം എൽ എ , ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ധന്യ ബാബുരാജ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ദിവ്യ ഷിബു, ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി നിയമനം ലഭിച്ച അഡ്വ: കെ.പി സൂഫിയാൻ, പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു, എൽ എസ് എസ്, യുഎസ്എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങ് നിയോജകമണ്ഡലം എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അബ്ദുൽ ഗഫൂർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ഷിജിമോൻ കിളിഞ്ഞിലികാട്ട്, ഷാഫി വേലിപുറവൻ,റോജൻ കള്ളികാട്ട്, രാജു ജോസ് ഇളംതുരുത്തി, ആന്റണി വട്ടോടി പോൾ ആന്റണി, ജോയ് ജോസഫ്, കുര്യൻ, ബാസിത്ത് തോട്ടുമുക്കം,,ബെൻസ് തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button