Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ:ഓഫ് റോഡ് ഫൺ റൈഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഫ്ലാഗ്ഓഫ് ചെയ്തു

കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പിന് നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ത്രിതല പഞ്ചായത്ത് എന്നിവർ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ വിവിധയിനം ഫോർവീൽ വാഹനങ്ങൾ പങ്കെടുക്കുന്ന ഓഫ് റോഡ് ഫൺ കോടഞ്ചേരി ഗ്രാമപഞ്ചായത്തും കെഎൽ 11 ഓഫ് റോഡേഴ്സിന്റെയും കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ പാർക്കിന്റെയും നേതൃത്വം നടക്കുന്ന ഓഫ് റോഡ് റെഡ് ഫണ്ണിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരത്ത് നിർവഹിച്ചു.

മലയോര ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനു വേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കുമെന്നും മലബാർ റിവർ ഫെസ്റ്റിവലും വിവിധ ഇവന്റുകളും മലയോര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെ അന്താരാഷ്ട്ര തലത്തിൽ പ്രമോട്ട് ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ വിൻസെന്റ് വടക്കേമുറിയിൽ റിയാനസ് സുബൈർ, മിനി സണ്ണി,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, ബാബുപട്ടരാട്, ജ്യോതി സന്തോഷ്. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ,ബെനിറ്റോ ചാക്കോ, ഷെല്ലി കുന്നേൽ, കെവിൻ കൈനടി, ജിന്റോ തോമസ്, ജിയോ മെൽവിൻ എന്നിവർ പ്രസംഗിച്ചു.

സ്റ്റോക്ക് മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിൽ ഓഫ് റോഡ് ഫൺ ട്രാക്ക് ഫ്രൈഡ് മത്സരങ്ങൾ നടത്തി. ആർട്ടിക്കുലേഷൻ, അപ്പ് ആൻഡ് ഡൗൺ ട്രാക്കിൽ വാഹനങ്ങൾ സാഹസികമായി ഓടിക്കുകയും ചെളിയും വെള്ളവും നിറഞ്ഞ ഫൺ ട്രാക്കിലൂടെ റൈഡ് ചെയ്യാനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു.

Related Articles

Leave a Reply

Back to top button