Kodanchery

കോടഞ്ചേരിയിൽ ആവേശം നിറച്ച് മലബാർ റിവർ ഫെസ്‌റ്റിവൽ KL11 ഓഫ്റോഡ് ഫൺ റൈഡ്

കോ​ട​ഞ്ചേ​രി: പ​ന്ത്ര​ണ്ടാ​മ​ത് മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കോ​ട​ഞ്ചേരി നി​ര​ന്ന​പാ​റ കൈ​ന​ടി എ​സ്റ്റേ​റ്റി​ലെ തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ KL11 ഓ​ഫ് റോ​ഡ് ഫ​ൺ റൈ​ഡ് ആവേ​ശ​മാ​യി.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വത്തി​ൽ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നിവ ചേ​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സ്റ്റോ​ക്ക്, മോ​ഡി​ഫൈ​ഡ്, ലേ​ഡീ​സ്, ടൂ ​വീ​ൽ ഡ്രൈ​വ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് KL11 ഓഫ്‌റോഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓ​ഫ് റോ​ഡ് ഫ​ൺ റൈ​ഡ് അ​ര​ങ്ങേ​റി​യ​ത്.
ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ ട്രാ​ക്കി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സാ​ഹ​സി​ക കു​തി​പ്പ് കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കെ​എ​ൽ 11 ഓ​ഫ് റോ​ഡേ​ഴ്സി​ന്‍റെ​യും കോ​ട​ഞ്ചേ​രി തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റൈ​ഡി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കെ​എ​ൽ 11 ഓ​ഫ് റോ​ഡേ​ഴ്സി​ന്‍റെ​യും കോ​ട​ഞ്ചേ​രി തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റൈ​ഡി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ബി ഇ​ല​ന്തൂ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, റി​യാ​ന​സ് സു​ബൈ​ർ, മി​നി സ​ണ്ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബേ​ബി വ​ള​യ​ത്തി​ൽ, ബാ​ബു പ​ട്ട​രാ​ട്, ജ്യോ​തി സ​ന്തോ​ഷ്, വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ​സ​ൺ അ​റ​യ്ക്ക​ൽ, ബെ​നി​റ്റോ ചാ​ക്കോ, ഷെ​ല്ലി കു​ന്നേ​ൽ, കെ​വി​ൻ കൈ​ന​ടി, ജി​ന്‍റോ തോ​മ​സ്, ജി​യോ മെ​ൽ​വി​ൻ എ​ന്നിവ​ർ പ്ര​സം​ഗി​ച്ചു.

വിജയികൾ: ഓഫ് റോഡ് ഫൺ റൈഡ് സ്റ്റോക്ക് ക്ലാസ്-എം.പി.അജിത് & ബേസിൽ (ഒന്നാം സ്ഥാനം), റവുഫ് & സിനാൻ (രണ്ടാം സ്ഥാനം), വനിത വിഭാഗം-എസ്.പൂജ & റെനീഷ് (ഒന്നാം സ്‌ഥാനം). ടു വീൽ ഡ്രൈവ് -ആർ.കെ.റിയാസ് & റവൂഫ് (ഒന്നാം സ്ഥാനം).വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ കോടഞ്ചേരി ന്യൂസ്, ഐ ക്ലീൻ കാർ സ്പാ സ്പോൺസർ ചെയ്തു.

Related Articles

Leave a Reply

Back to top button