Kodanchery
ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ ജോലിചെയ്യുന്ന ഹരിത കർമ്മ സേന അംഗങ്ങളുടെ കൺവെൻഷൻ നടത്തി. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഹരിത സേനാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നും അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാക്കുവാൻ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും ഐഎൻടിയുസി ഹരിത കർമ്മ കോടഞ്ചേരി മണ്ഡല കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.എം പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗിരിജ സി എൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഐഎൻടിയുസി പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ മുഖ്യപ്രഭാഷണം നടത്തി, യൂണിറ്റ് സെക്രട്ടറി സുഹറ എംപി, ശോഭന പി, ജെർലി ജോൺ, സരോജിനി ബാബു, റുക്സാന പി വി, മിനി സി ആർ, മരിയ ജോമിൻ എന്നിവർ സംസാരിച്ചു.







