Mukkam

70 ഗ്രാം എം ഡി എം എമ്മുമായി മുക്കം സ്വദേശി മുത്തങ്ങ എക്സൈസിന്റെ പിടിയിലായി

മുക്കം: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരകമയക്കുമരുന്നായ 70 ഗ്രാം എം ഡി എം എ പിടികൂടി. മൈസൂർ കോഴിക്കോട് കർണ്ണാടക ബസ്സിൽ നിന്നുമാണ്‌ മയക്കുമരുന്ന് കണ്ടെത്തിയത്.

മുക്കം കക്കാട് തൊട്ടുമ്മൽ നാസർ മകൻ അഹദ് നാസർ (23) എന്നയാളെയാണ് പിടിക്കൂടിയത്. 20 വർഷം വരെ ശിക്ഷാ കിട്ടാവുന്നതും മാർക്കറ്റിൽ 10 ലക്ഷം രൂപ വില വരുന്നതുമണ്‌ പിടികൂടിയ മയക്കു മരുന്ന്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ. പ്രിവന്റീവ് ഓഫിസർ വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ഇ, സോമൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button