Thiruvambady

കാട്ടുപന്നി; നടപടി വേണമെന്ന് കാർഷിക വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

ഓമശ്ശേരി: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായത് കർഷകരെ ഭീതിയിലാഴ്ത്തുകയാണെന്നും മലയോര മേഖലയിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിലും കർഷകർക്ക് ദുരിതം വിതച്ച് കാട്ടുപന്നികൾ പരാകമം തുടരുന്നത് ആശങ്കയുണ്ടാക്കുന്നതായും നടപടിയുണ്ടാവണമെന്നും ഓമശ്ശേരി പഞ്ചായത്ത് കാർഷിക വികസനസമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വയലിലും പറമ്പിലും മലമുകളിലും കൃഷി ചെയ്യുന്ന കർഷകർ കാട്ടു പന്നിശല്യം കൊണ്ട് കൊടിയദുരിതത്തിലാണ്. വാഴ, കപ്പ, ഇഞ്ചി, ചേന, ചേമ്പ്, തെങ്ങ്, കമു ക് എന്നിവ കൃഷി ചെയ്യുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. പ്രതിരോധ മറകൾ പൊട്ടിച്ച് പന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് കർഷകർക്ക് വലിയ വെല്ലുവിളിയാവുകയാണ്. തോക്ക് ഉപയോഗിക്കാൻ മുമ്പ് ലൈസൻസ് ഉണ്ടായിരുന്ന കർഷകർ പഞ്ചായത്തിലെ പലവാർഡുകളിലുമുണ്ട്. അവർക്ക് ലൈസൻസ് പുതുക്കി നൽകി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ അനുമതിനൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പഞ്ചായത്ത് വികസനസ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. രാധാമണി, പഞ്ചായത്തംഗം കെ.പി. രജിത, വി.ജെ. ചാക്കോ, ഒ.എം. ശ്രീനിവാസൻ നായർ, കെ. മുഹമ്മദ്, വേലായുധൻ മുറ്റോളിൻ, അബൂബക്കർ പാലായിൽ, പി.വി. അബൂബക്കർ, കൃഷി അസിസ്റ്റന്റ് കെ.എസ്. നളിനി, കൃഷി ഓഫിസർ പി.പി. രാജി, അസിസ്റ്റന്റ് കൃഷി ഓഫിസർ കെ. വിനോദ് പ്രസംഗിച്ചു. ഒ. എം. ശ്രീനിവാസൻ നായർ അവതാരകനും അബൂബക്കർ പാലായിൽ അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്

Related Articles

Leave a Reply

Back to top button