Thiruvambady

പുല്ലൂരാംപാറ കൊളക്കാട്ടുപാറയിൽ മഴക്കെടുതിയെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ എം എൽ എ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ കൊളക്കാട്ടുപാറയിൽ മഴക്കെടുതിയെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ സി.കെ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു വിലയിരുത്തി.

ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സി കെ കാസിം എം എൽ എയോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, യുഡിഎഫ് ചെയർമാൻ കുരിയാച്ചൻ തെങ്ങുംമൂട്ടിൽ, ജനപ്രതിനിധികളായ ദീപാ ഷൈജോ, മുഹമ്മദ് വട്ട പറമ്പിൽ,ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, മനോജ് വാഴപ്പറമ്പിൽ, ഷീന നെല്ലിമൂട്ടിൽ, ബിജു എണ്ണർമണ്ണിൽ, ജോയി മറ്റപ്പള്ളിയിൽ, സോമി വെട്ടുകാട്ടിൽ, മേഴ്സി പുളിക്കാട്ട്, ബീന പുതുപ്പറമ്പിൽ, മജീദ് തട്ടാശ്ശേരി, ഷിജു ചെമ്പനാനി, ജലീൽ, ജിനീഷ് പൂഞ്ചോലയ്ക്കൽ, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button