Kodanchery
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഇന്ന്

കോടഞ്ചേരി: പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നു.ഇന്ന് വൈകിട്ട് 4 മണിക്ക് കോടഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പുലിക്കയം ക്ഷേത്രത്തിൽ സമാപിക്കും.
പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്ര കമ്മിറ്റിയാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഭക്തരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വർണ്ണശബളമായാണ് ഘോഷയാത്ര നടത്തുക.എല്ലാ ഭക്തജനങ്ങളെയും ഘോഷയാത്രയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.







