തിരുവമ്പാടിയിൽ ‘തില്ലം തില്ലം 360’ വ്യാപാരോത്സവം; വിളംബരജാഥ ഇന്ന്

തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തില്ലം തില്ലം 360’ വ്യാപാരോത്സവത്തിന് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 5 മുതൽ 12 വരെയാണ് വ്യാപാരോത്സവം നടക്കുന്നത്.
ഉത്സവത്തിന്റെ ഭാഗമായി തിരുവമ്പാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്.
വ്യാപാരോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിളംബരജാഥ ഇന്ന് (സെപ്റ്റംബർ 5) വൈകുന്നേരം 5 മണിക്ക് തിരുവമ്പാടിയിൽ നടക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ വർഷങ്ങളിൽ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇത്തവണ അതിനേക്കാൾ വിപുലമായ രീതിയിൽ സെപ്റ്റംബർ 12ന് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വ്യാപാരോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന വിവിധ ഓഫറുകളും സമ്മാനങ്ങളും പരമാവധി പ്രയോജനപ്പെടുത്താനും സെപ്റ്റംബർ 12ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ പങ്കാളികളാകാനും സംഘാടകർ ആഹ്വാനം ചെയ്തു.







