Thiruvambady

ഇരുമ്പകം പാലം വഴിയുള്ള ഗതാഗതം സെപ്റ്റംബർ 8 മുതൽ പൂർണമായി തടസപ്പെടും

തിരുവമ്പാടി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തിരുവമ്പാടി–പുല്ലൂരാംപാറ എടത്തറ–മറിപ്പുഴ റോഡിന്റെ ഭാഗമായി ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാൽ സെപ്റ്റംബർ 8 മുതൽ പാലം വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെടും.

തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി–വഴിക്കടവ്–പുന്നക്കൽ–പൊന്നാങ്കയം വഴിയും തിരിച്ചും യാത്ര ചെയ്യണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട്–വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പാലം പുനർനിർമാണം പൂർത്തിയാകുന്നതുവരെ യാത്രക്കാർ ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button