Kodiyathur

ഗുരുവാദരം ശ്രദ്ധേയമായി

കൊടിയത്തൂർ: കൊടിയത്തൂരിലെ അധ്യാപക കാരണവരും ഏറ്റവും കൂടുതൽ ശിഷ്യ സമ്പത്തും അനുഭവ പാടവുമുള്ള ചേക്കുട്ടി മാസ്റ്റർ, പി കെ അബ്ദുല്ല എന്ന പോക്ക്ണ്ണി മാസ്റ്റർ എന്നിവരെ ദേശീയ അധ്യാപക ദിനത്തിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

ഇരുവരുടേയും ഗൃഹാങ്കണത്തിൽ സംഘടിക്കപ്പെട്ട സദസ്സിൽ യൂണിയൻ ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി, കമ്മിറ്റി പ്രസിഡൻ്റ് എ അനിൽ കുമാർ എന്നിവർ പൊന്നാടയണിയിച്ചു.
സെക്രട്ടറി പി.ടി അബൂബക്കർ, ട്രഷറർ വി.പി അബൂബക്കർ സിദ്ധീഖ്, എക്സി: അംഗങ്ങളായ അഡ്വ: വി.പി പുഷ്പനാഥൻ, അബൂബക്കർ പുതുക്കുടി, സി.ടി അബ്ദുൽ ഗഫൂർ തുടങ്ങിയവർ അനുമോദിച്ചു.

Related Articles

Leave a Reply

Back to top button