Mukkam

മെക് സെവൻ രണ്ടാം വാർഷികം ആഘോഷിച്ചു

മുക്കം: മെക് സെവൻ ചേന്ദമംഗല്ലൂർ യൂനിറ്റിൻ്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ ഗ്രൌണ്ടിൽ നടന്ന പരിപാടി സ്റ്റേറ്റ് കോർഡിനേറ്റർ പി.കെ മുഹമ്മദ് താമരശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ അശ്റഫ് അണ്ടോണ നെയിംബോർഡ് അനാഛാദനം ചെയ്തു. മുക്കം ഏരിയാ കോർഡിനേറ്റർ പി കെ ശരീഫുദ്ദീൻ അധ്യക്ഷം വഹിച്ചു.

പരിശീലകരായ പി.കെ ശരീഫുദ്ദീൻ, മുനവ്വിർ കൊടിയത്തൂർ, പി.വി ബുഷ്റ, ശമീറ യൂസുഫ് എന്നിവരെ കെ.ടി അബ്ദുല്ല, സിയാലി, കൊടിയത്തൂർ ഏരിയ വനിതാ കോർഡിനേറ്റർ ശമീമ എന്നിവർ പൊന്നാട അണിയിച്ചു. ഗുഡ് ഹോപ്പ് സ്കൂളിനുള്ള ഉപഹാരം മജീദ് ചാലക്കൽ യൂനിറ്റ് കോർഡിനേറ്ററിൽ നിന്നും ഏറ്റുവാങ്ങി.

കൊടിയത്തൂർ ഏരിയാ കോർഡിനേറ്റർ ബാവ പവ്വർ വേൾഡ് ആശംസ നേർന്നു. ടി അബ്ദുല്ല മാസ്റ്റർ, സുഹ്റ വട്ടക്കണ്ടത്തിൽ ഗാനങ്ങൾ ആലപിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി പിലാക്കൽ റോഡ് ശുചീകരിച്ചു. ഒ. ശരീഫുദ്ദീൻ സ്വാഗതവും മുനവ്വിർ കെ എം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button