Thiruvambady

തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. പ്രേംകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷി, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് വിദർശ കെ. വിനോദ്, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ജോഷി ബെനഡിക്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാങ്ക് ഡയറക്ടർമാരുടെയും ജീവനക്കാരുടെയും മക്കൾക്കും ആദരവ് നൽകി.

സി. ഗണേശ്ബാബു, ഫിറോസ് ഖാൻ, ജോയ് മ്ലാക്കുഴി, പ്രീതി രാജീവ്, പി.ജെ. ജനീഷ്, ധന്യ, അശ്വതി, വിനോദ്, കമല, ശശി, ഡേവിഡ് പൂമറ്റം, നിസ്തർ, നിഷ കുമാരി, മുഹമ്മദ് കളിയേടത്ത്, കെ.ടി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.രണ്ടായിരത്തിലധികം അംഗങ്ങൾ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button