Kodanchery

കിന്നരിത്തോട് വന്യജീവി ആക്രമണം വളർത്തുനായയെ കൊന്നു

കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം.
മുഞ്ഞനാട്ട്ബെന്നിയുടെ വളർത്തുനായയെയാണ് ആക്രമിച്ച് കൊന്നത്.

നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ നിരവധി വളർത്തു നായകളെ കാണാതാവുകയും പരിക്കേൽപ്പിക്കുകയുംകൊന്ന് തിന്നുകയും ചെയ്തിട്ടുണ്ട്.പുലിയാണ് ആക്രമിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

തുടർന്ന് വന്യജീവിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഭവസ്ഥലം സന്ദർശനം നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ ഉപരോധിച്ചു. തുടർന്ന് കൂട് സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് സംഭവസ്ഥലം സന്ദർശിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ ഉപരോധം അവസാനിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡണ്ടിനോടൊപ്പം വാർഡ് മെമ്പർ ജിജി എലുവാലുങ്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസൻറ് വടക്കേമുറി, മെമ്പർമാരായ ബാബുപട്ടരാട്ട്, ശിവദാസൻ താഴെ പാലാട്ട്, നാൻസി ജോഷി എന്നിവരുംപ്രദേശവാസികളായ ജോർജ് പുത്തൻപുര, ജോസ് അറുകാക്കൽ, വിൽസൺ പുത്തൻ കണ്ടത്തിൽ,സത്യൻ പൂളപറമ്പത്ത്, സാബു പ്ലാക്കൽ, സാജൻ കന്നാംകുന്നേൽ, സന്തോഷ് മോളേ കുന്നേൽ, തങ്കച്ചൻ പുത്തൻപുര എന്നിവരുംസെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദീപേഷ്, സി. ജിഗേഷ് കുമാർ വി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രമിത്ത് എം, അരുൺ എം. എം. ആതിര കെ ,രേഷ്മ പി എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button