Mukkam

ഭരണഭാഷാ വാരാചരണം. ശില്പശാല ശ്രദ്ധേയമായി

മുക്കം: നവംബർ ഒന്നു മുതൽ ഏഴ് വരെ സംസ്ഥാനത്ത് നടക്കുന്ന ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി മുക്കം നഗര സഭയിലെ ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ഭരണഭാഷാ ശില്പശാല ശ്രദ്ധേയമായി.

വയനാട് അധ്യാപക പരിശീല കേന്ദ്രം റിട്ട. പ്രിൻസിപ്പാൾ ഡോക്ടർ ടി കെ അബ്ബാസലി ശില്പശാലയ്ക്ക് നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദിനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൃഷ്ണ ഗോപാൽ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ സി എ പ്രദീപ്കുമാർ,സ്ഥിര സമിതി അധ്യക്ഷന്മാരായ ഭവനാ വിനോദ്, റാഷിദ് കുന്നത്ത്, ബിന്ദു രാഘവൻ, മനീഷ ഉള്ളാട്ടിൽ കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോ ട്,ബബിത മനോജ്,ടി ഗിരിജ, ശിവൻ വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. കെ.ദാസൻ സ്വാഗതവും പ്രൊജക്റ്റ് ഓഫീസർ വി കെ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button