Thiruvambady

തുരങ്കപാത സ്ഥലം ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കണം; കേരള യൂത്ത് ഫ്രണ്ട് (എം)

തിരുവമ്പാടി: തുരങ്കപാത സ്ഥലം ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവുമായി കേരള യൂത്ത് ഫ്രണ്ട് (എം) രംഗത്തെത്തി. നിലവിൽ താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര അതീവ ദുർഘടമാവുന്ന സാഹചര്യത്തിലാണ് ആവശ്യം ഉയരുന്നത്. ബദൽ മാർഗമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിൽ വേണ്ടത്ര പുരോഗതിയില്ല എന്നത് ആശങ്കാജനകമാണെന്നും നാളുകൾ ഏറെയായിട്ടും സ്ഥലത്തിന്റെ വിലനിർണ്ണയിക്കാനും ഏറ്റെടുക്കാനും കഴിയാത്തത് പ്രതിഷേധാർഹമാണെന്നും കേരളാ യൂത്ത് ഫ്രണ്ട്(എം) തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

സമ്മളനം കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് വരണാധികാരി മാത്യു ചെമ്പോട്ടിക്കൽ, വിനോദ് കിഴക്കയിൽ, ജോയി മ്ളാക്കുഴി, സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്ത്പറമ്പിൽ, ഷിബു തോമസ്, ഫൈസൽ ചാലിൽ, ജോണി താഴത്ത് വീട്ടിൽ, ബെർണാർഡ് കീരമ്പനാൽ, അനേക് തോണിപ്പാറ, നിധിൻ പുലക്കുടി, സോളമൻ സെബാസ്റ്റ്യൻ, മാർട്ടിൻ യേശുദാസ്, ജിയോ ഇണ്ടിക്കുഴി , തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുബിൻ തയ്യിൽ, ജെസ്റ്റിൻ ജോസ്, ജിജു ജോൺ, നിധിൻ പുലക്കുടി, അബിൻ സജി, അമൽ മൈക്കിൾ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button