Kodanchery
കോടഞ്ചേരിയിൽ ആരോഗ്യമേള നാളെ

കോടഞ്ചേരി: കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ ആരോഗ്യമേള നാളെ നടക്കും. എഫ്.എച്ച്.സിയിൽ ജനുവരി 24 ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ നടക്കുന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക് തോമസ് ചെമ്പകശ്ശേരി നിർവഹിക്കും.
അലോപ്പതി, ആയുർവേദം, ഹോമിയോ, ഐ.സി.ഡി.എസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.







