Thiruvambady

എസ്എംഎ ബാധിതരായ കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി താമരശ്ശേരി മേരി മാതാ കത്തീഡ്രൽ; 5,23,404 രൂപ കൈമാറി

തിരുവമ്പാടി: കല്ലുരുട്ടിയിലെ എസ്എംഎ (SMA) രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ഇടവക 5,23,404 രൂപ കൈമാറി.

പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ താമരശ്ശേരി മേരി മാതാ കത്തീഡ്രൽ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേൽ, കല്ലുരുട്ടി ഇടവക വികാരി ഫാ. സിബിൻ കിളിയൻപറമ്പിലിന് ചെക്ക് കൈമാറി. ഇടവകാംഗങ്ങളുടെ ഉദാരമായ സഹകരണത്തിലൂടെയാണ് തുക സമാഹരിച്ചത്.

ഇടവക ട്രസ്റ്റിമാരുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറ്റം. കല്ലുരുട്ടി ഇടവകയിലെ ട്രസ്റ്റിമാർ, ചികിത്സാ കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരാൻ സാധിച്ചതിൽ താമരശ്ശേരി ഇടവക വികാരി നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button