Thamarassery
പോലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ നല്‍കി

താമരശ്ശേരി: കൈ തൊടാതെ കാല് കൊണ്ട് അമര്‍ത്തി സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹാന്‍ഡ് ഫ്രീ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നല്‍കി. ഈ ഉപകരണത്തിന്റെ ഡീലര്‍മാരായ ഈങ്ങാപ്പുഴ ഇന്‍ഫോ ഫിക്‌സ് ഹോം സെക്യൂരിറ്റി കമ്പനിയാണ് സ്‌പോണ്‍സര്‍ ചെയ്തത്.
താമരശ്ശേരി ഡി.വൈ.എസ്.പി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഡി.വൈ.എസ്.പി. അഷ്‌റഫ് തെങ്ങലക്കണ്ടിക്ക് കൈമാറി. ഹാരിസ് അമ്പായത്തോട്, സുബൈര്‍ വെഴുപ്പൂര്‍, മുഹമ്മദ് സിനാന്‍ എ.കെ., നൗഷാദ് സംബന്ധിച്ചു.





