യുവസംരംഭക സെമിനാർ, യങ് എന്റർപ്രണർസ് മീറ്റ് 2020 സംഘടിപ്പിച്ചു.

തിരുവമ്പാടി: വിദേശത്തും അന്യസംസ്ഥാനങ്ങളിലും വ്യവസായങ്ങൾ അല്ലെങ്കിൽ തൊഴിൽ ചെയ്യുന്ന, കേരളത്തിലേക്ക് സ്ഥിരതാമസം ലക്ഷ്യം വെച്ച് തിരികെയെത്തുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ യുവാക്കളെ മുൻനിർത്തി നാടിന്റെ വ്യാവസായിക വികസനത്തിന് അവരുടെ മൂലധന നിക്ഷേപത്തെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് യങ് എന്റർപ്രണർസ് മീറ്റ് 2020 എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. കാർഷിക ഉൽപ്പന്നങ്ങളെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
കാർഷിക മേഖലയിലെ പുതിയ, നൂതന ആശയങ്ങളോടൊപ്പം ടൂറിസം, എം എസ് എം ഈ, കുടിൽ വ്യവസായങ്ങൾ എന്നിവയും പദ്ധതിയിലുൾപ്പെടുത്തും. ജൂലൈ നാലിന് എൻ ഐ ടി, ഐ ഐ എം എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ വെബിനാർ സംഘടിപ്പിക്കുമെന്നും തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം, ഐ ഐ എം, എൻ ഐ ടി, യു എൽ സി സി, മറ്റ് പ്രമുഖ വ്യവസായ പ്രമുഖർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുക.







