സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60 പേര് രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സ്ഥിതി രൂക്ഷമാകുന്നുവെന്നത് കാണേണ്ടതാണ്. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകളും ഉണ്ടായി. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന വന്ന 52 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഒന്‍പത് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലകളിലെ കണക്ക്
പത്തനംതിട്ട-27, പാലക്കാട് -27 , ആലപ്പുഴ -19, തൃശൂര്‍-14, എറണാകുളം -13, മലപ്പുറം- 11, കോട്ടയം- 8, കോഴിക്കോട് -6, കണ്ണൂര്‍- 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ കണക്ക്
നെഗറ്റീവായവരുടെ കണക്കുകള്‍
മലപ്പുറം -15, കോട്ടയം- 12, തൃശൂര്‍ -10, എറണാകുളം- 6, പത്തനംതിട്ട -6, കൊല്ലം- 4, തിരുവനന്തപുരം -3, വയനാട് -3, കണ്ണൂര്‍- 1
സംസ്ഥാനത്ത് ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 1620 പേര് ചികിത്സയിലാണ്.







