പുതുപ്പാടി മലപുറത്ത് കെട്ടിവലിച്ച കാര്‍ എതിരെ വന്ന പിക്കപ്പിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്

പുതുപ്പാടി: കേടായതിനെ തുടര്‍ന്ന് കെട്ടിവലിച്ച കാര്‍ എതിരെ വന്ന പിക്കപ്പിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ മലപുറം നെരൂക്കും ചാലില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പിക്കപ്പ് ഡ്രൈവര്‍ കൊല്ലം പുനലൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, കാറിലുണ്ടായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സുലൈമാന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്.
വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറ് പുതുപ്പാടി ഭാഗത്തുവെച്ച് കേടായതിനെ തുടര്‍ന്ന് താമരശ്ശേരി ഭാഗത്ത് നിന്ന് മെക്കാനിക്കിനെ എത്തിച്ചെങ്കിലും തകരാറ് പരിഹരിക്കാനായില്ല.
തുടര്‍ന്ന് ബൊലേറൊ ജീപ്പില്‍ കെട്ടിവലിച്ച് വര്‍ക്ക് ഷോപ്പിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. മെക്കാനിക്കാണ് കാറോഡിച്ചിരുന്നത്. മലപുറം ജുമുഅ മസ്ജിദിന് സമീപത്തെ വളവില്‍ എത്തിയപ്പോള്‍ കെട്ടിവലിച്ച കയര്‍ പൊട്ടി കാര്‍ റോഡിന്റെ എതിര്‍ ദിശയിലേക്ക് പ്രവേശിക്കുകയും എതിരെ വന്ന പിക്കപ്പില്‍ ഇടിക്കുകയുമായിരുന്നു.
പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാധമിക ചികിത്സ നല്‍കി. മൂന്നുപേരെ തുടര്‍ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്കു മാറ്റി







