Kozhikode
കോഴിക്കോട് അപ്പോളോ ജ്വല്ലറിയിൽ തീപിടിത്തം ആളപായമില്ല

കോഴിക്കോട് കോട്ടോളിയിൽ സ്ഥിതി ചെയ്യുന്ന അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തം ഉണ്ടായത്. 5 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. 16 ജീവനക്കാരും 4 കസ്റ്റമേഴ്സും തീ കണ്ട സമയത്ത് ജ്വല്ലറിയിൽ ഉണ്ടായിരുന്നു, ആളുകളെ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി എന്നും, തീ നിയന്ത്രണവിധേയമായി എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.







