India

നിലവില്‍ ഉപയോഗിക്കുന്നവര്‍ക്ക് ടിക് ടോക് നഷ്ടമാവില്ല, എന്നാല്‍ ആപ് ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അംഗീകരിക്കണം

ന്യൂഡല്‍ഹി; അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 59 ചൈനീസ് ആപ്പുകള്‍ നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതില്‍ ആരാധരേറെയുള്ള ടിക് ടോക്കിനും വിലക്കുവീണു. കഴിഞ്ഞ ദിവസം തന്നെ ഇന്ത്യയിലെ ടിക് ടോകിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയിലെ നിരോധനം മറികടക്കാന്‍ പുതുവഴികള്‍ തേടുകയാണ് ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനം അയര്‍ലന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി. ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നില്‍വില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം.

എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ കാണാം. എന്നാല്‍ വീഡിയോ അപ്‌ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്റ് കണ്ടീഷന്‍സ് അംഗീകരിക്കാന്‍ ടിക് ടോക് ആവശ്യപ്പെടും.

29 ജൂലൈ 2020 മുതല്‍ മുതല്‍ ടിക് ടോക് ഉപയോഗിക്കാന്‍ പുതിയ നിബന്ധനകളുണ്ടെന്നാണ് ഇതില്‍ പറയുന്നത്. യുകെ സെര്‍വറിലേക്ക് ഡാറ്റ മാറ്റുന്നത് അംഗീകരിക്കുന്നുവെങ്കില്‍ തുടര്‍ന്നും ഉപയോഗിക്കാം, അല്ലെങ്കില്‍ അക്കൗണ്ട് ടെര്‍മിനേറ്റ് ചെയ്യുമെന്നും പറയുന്നു.

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് എന്തെങ്കിലും ശിക്ഷ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ടിക് ടോക് ഉപയോഗം നിയമപരമായി കുറ്റമാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാരിന്റെ നിലവിലെ തീരുമാനം ചൈനയുമായുള്ള പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ തീരുമാനമാണെന്നും ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനാവുമെന്നുമാണ് ടിക് ടോകിന്റെ പ്രതീക്ഷ.

Related Articles

Leave a Reply

Back to top button