Kerala

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ക്ക് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും, എയര്‍ ക്രൂവിലുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റിന് പുറത്ത് ഡ്യൂട്ടി ചെയ്ത സുരക്ഷ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു.

മലപ്പുറം 35 കൊല്ലം 23 ആലപ്പുഴ 21 തൃശ്ശൂര്‍ 21 കണ്ണൂര്‍ 18 എറണാകുളം 17 തിരുവനന്തപുരം 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസര്‍കോട് 7 പത്തനംതിട്ട 7 ഇടുക്കി 2 വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Related Articles

Leave a Reply

Back to top button