Kerala
ബസ് നിരക്ക് വർധന ഇന്നു മുതൽ

തിരുവനന്തപുരം ∙ കോവിഡ് കാല ബസ് നിരക്കു വർധന ഇന്നു മുതൽ. വിജ്ഞാപനം പുറത്തിറങ്ങി. 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. 5 കിലോമീറ്റർ യാത്രയ്ക്ക് 8 രൂപയ്ക്കു പകരം ഇനി 10 രൂപ നൽകണം.
കെഎസ്ആർടിസി ഓർഡിനറി സർവീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകൾക്കു മിനിമം നിരക്കിലും കിലോമീറ്റർ ചാർജിലും 25% വർധനയുണ്ട്. വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല.







