Thiruvambady

യങ് എന്റർപ്രണർസ് മീറ്റ് വെബിനാർ സംഘടിപ്പിച്ചു

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യുവസംരംഭകർക്കായി ആരംഭിച്ച പദ്ധതിയായ ‘ക്യാപ്ച്ചറിങ് പൊട്ടൻഷ്യൽ ഓഫ് തിരുവമ്പാടി’യുടെ രണ്ടാംഘട്ട യങ് എന്റർപ്രണർസ് മീറ്റ് വെബിനാർ സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ ഡോ.സജി ഗോപിനാഥ് വെബിനാർ ഉദ്ഘാടനം ചെയ്തു. സംരംഭക രംഗത്ത് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സാധ്യതയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിക്കുകയും യുവ സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, മാനേജർ ഗിരീഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്വദേശികളും പ്രവാസികളുമായ നാല്പതോളം സംരംഭകരാണ് പരിപാടിയിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിഷയാധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button