India

വനിതാ ഡോക്ടറുടെ കൊലപാതകം: വിചാരണ അതിവേഗ കോടതിയില്‍ ഉടന്‍ പൂര്‍ത്തിയാക്കും, പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കും; മുഖ്യമന്ത്രി

തെലങ്കാന: വനിതാ ഡോക്ടറെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി തയ്യാറാക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഇരയായ കുടുംബത്തിന് എല്ലാവിധ സഹായം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

നിഷ്ഠൂരമായ കൊലപാതകത്തില്‍ കഠിന വേദന രേഖപ്പെടുത്തുന്നതോടൊപ്പം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണിതെന്നും ഇരയായ കുടുംബത്തിന് എല്ലാവിധ പിന്തുണ ഉണ്ടാവുമെന്നും പറയുന്നു.

26 വയസ്സുള്ള മൃഗഡോക്ടറെ കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഷംഷാബാദില്‍ വെച്ച് നാലാളുകള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത് കൊല്ലുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button