Thiruvambady
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭീഷണി മുഴക്കി അജ്ഞാതന്റെ കത്ത്

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിനെതിരെ ഭീഷണി മുഴക്കി അജ്ഞാതന്റെ കത്ത് ലഭിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചുകൊണ്ട് വന്നാൽ താടി കത്തിച്ചുകളയും എന്നാണ് ഒരു പറ്റം വോട്ടർമാർ എന്ന കുറിപ്പോടെ അയച്ച കത്തിൽ പറയുന്നത്.
കൂടരഞ്ഞി തപാൽ ഓഫീസിൽ നിന്നാണ് പ്രസ്തുത കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും ഉൾപ്പെട്ട കത്ത് ലഭിച്ചത് ഗൗരവമായി കണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരുവമ്പാടി പോലീസിൽ പരാതി നൽകി.







