Thiruvambady
മുത്തപ്പൻ പുഴയിൽ കാട്ടാന ശല്യം ,കർഷകർ ഭീതിയിൽ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻപുഴ അങ്ങാടിക്ക് സമീപം ഇന്നലെ രാത്രിയിൽ കാട്ടാനകൂട്ടം ഇറങ്ങുകയും തടത്തിൽ ദേവസ്യയുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക് മുതലായ കൃഷികൾ നശിപ്പിക്കുകയും ചെയ്തു.
മഴക്കാലം ആരംഭിച്ചതോടെ കാട്ടാനകൾ കാട്ടിൽ നിന്നും ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്. പ്രദേശത്തെ കർഷകർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിനും സംഘവും സ്ഥലം സന്ദർശിച്ചു.
കർഷകരുടെ പരാതികൾ പ്രസിഡൻ്റ് കേൾക്കുകയും നഷ്ടപ്പെട്ട കാർഷിക വിളകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. സന്ദർശക സംഘത്തിൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പ്രസന്നകുമാർ, കെ ഡി ആൻ്റണി, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവരും ഉണ്ടായിരുന്നു.








