Koodaranji

കോവിഡ്19കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോളി ജോസഫ് നൽകുന്ന സന്ദേശം

പ്രിയപ്പെട്ടവരെ,

    കോവിഡ്- 19 സമൂഹ വ്യാപനത്തിന് അരികിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്.സമൂഹവ്യാപനത്തെ നേരിടുന്നതിനു വേണ്ടി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽജനകീയ ആരോഗ്യ പരിപാലന കേന്ദ്രമായി (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററായി  CFLTC )കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിനെ തീരുമാനിച്ചിട്ടുണ്ട്. 

അടിയന്തിര സാഹചര്യം ( രോഗവ്യാപനം)ഉണ്ടാകുന്ന മുറയ്ക്ക് രോഗികളെ ഈ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനാവിശ്വമായ
ഭൗതിക സംവിധാനങ്ങളും
ഒരുക്കിയിട്ടുണ്ട്.

നമ്മൾ മുൻവർഷങ്ങളിൽ അഭിമുഖീകരിച്ച പ്രളയം സംഭവിച്ചാൽ നേരിടുന്നതിനുവേണ്ടി
1.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കൂമ്പാറ

2 ഗവ.എൽ.പി സ്കൂൾ കക്കാടംപൊയിൽ,

3.ഗവ.എൽപി സ്കൂൾ പൂവാറൻ തോട് , മഞ്ഞക്കടവ് എൽ പി.സ്കൂൾ

4.സൺഡേ സ്കൂൾ കുളിരാമുട്ടി, പെരുമ്പുള
എന്നിവയും കരുതിവച്ചിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റയിനിനു വേണ്ടി സൗകര്യം ഒരുക്കിയിരിക്കുന്നത് ദാറുൽ ഉലും എൽ.പി സ്കൂളിലാണ്.കൂടാതെ ജില്ലഭരണകൂടത്തിൻ്റെ നിർദേശപ്രകാരം അതാത് വാർഡുകളിലെ അംഗനവാടികളും പര്യാപ്തമാണ്.
സർക്കാർ ഉത്തരവ് പ്രകാരവും,വാർഡ് RRTയുടെ നിർദ്ദേശ പ്രകാരവും. ആയിരിക്കും ക്വാറൻറയിൻ സംവിധാനം നല്കുക അതാതു വാർഡ് RRTയ്ക്ക്ആയിരിക്കും ചുമതലകൾ .

ആവശ്യം വരുന്ന മുറയ്ക്ക് നമ്മുടെ പഞ്ചായത്തിൽ ഉപയോഗയോഗ്യമാകുന്ന മുഴുവൻ കെട്ടിടങ്ങളും ഏറ്റെടുക്കുന്നതായിരിക്കും. അഞ്ച് ഡോക്ടർമാരാണ് ഹെൽത്ത് സെൻ്ററ്റൽ നിലവിൽ സേവനം ചെയ്യ്ത് വരുന്നത് ഇതിൽ നാല് ഡോക്ടർമാർക്കായി വാർഡുതല പ്രവർത്തനങ്ങൾ വിഭജിച്ച് നല്കിയിട്ടുണ്ട്. ഹോം ക്വാറൻ്റയിനിലുള്ള വ്യക്തികളെ ഫോണിൽ ബന്ധപ്പെടുകയും വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു വരുന്നു.വാർഡുതലത്തിൽ മെഡിക്കൽ ക്യാമ്പുകളും ജൂലൈ ആദ്യവാരം മുതൽ നടത്തിവരുന്നുണ്ട്.
ഏതൊരു അടിയന്തിര സാഹചര്യത്തേയും നേരിടുവാൻ വേണ്ട ക്രമീകരണങ്ങൾ ഭരണ സമിതി സ്വീകരിച്ചിട്ടുണ്ട്. പൊതു സമൂഹമാണ് നമ്മുടെ ശക്തി എല്ലാവരുടെയും സഹകരണം ആവശ്യമാണ്.
സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്ത വോളണ്ടിയേഴ്സ് ഉണ്ടെങ്കിലും കൂടുതൽ സഹായം ആവശ്യമായതിനാൽ സന്നദ്ധർ കടന്നു വരണം. പശ്ചാത്തല സംവിധാനങ്ങളൊക്കെ ഒരുക്കിയാലും രോഗം വരാതിരിക്കാൻ നാം ശ്രദ്ധിക്കണം.ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുക.

എല്ലാവർക്കും നന്മകൾ ഭവിക്കട്ടെ,

Related Articles

Leave a Reply

Back to top button