India

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം നടന്നുകഴിഞ്ഞു, രാജ്യത്തെ സ്ഥിതി വളരെ മോശമാകും, രോഗവ്യാപനം രൂക്ഷമാകുമെന്ന് ഐഎംഎ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രാജ്യത്ത് ഇതിനോടകം കോവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു. ഇനി ഇന്ത്യയിലെ സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ.വി.കെ.മോംഗ പറഞ്ഞു.

‘ദിനംപ്രതി രാജ്യത്ത് 30,000 ത്തിന് എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കേസ് വര്‍ധനവുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ടെങ്കിലും മൊത്തത്തില്‍ ഇത് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഇപ്പോഴത് സമൂഹ വ്യാപനം കാണിക്കുന്നു’ ഡോ.മോംഗ പറഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ തലത്തില്‍ സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.

Related Articles

Leave a Reply

Back to top button