Kerala

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 968 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 724 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍ഗോഡ് സ്വദേശി ഖയറുന്നീസ് (48), കാസര്‍ഗോഡ് ചിറ്റാരി സ്വദേശി മാധവന്‍ (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരിച്ചത്.

പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 167
കൊല്ലം 133
കാസര്‍ഗോഡ് 106
കോഴിക്കോട് 82
എറണാകുളം 69
മലപ്പുറം 58
പാലക്കാട് 58
കോട്ടയം 50
ആലപ്പുഴ 44
തൃശൂര്‍ 33
ഇടുക്കി 29
പത്തനംതിട്ട 23
കണ്ണൂര്‍ 18
വയനാട് 15

ഇന്ന് രോഗം ഭേദമായവരുടെ കണക്ക്

തിരുവനന്തപുരം 101
കൊല്ലം 54
പത്തനംതിട്ട 81
ആലപ്പുഴ 49
കോട്ടയം 74
ഇടുക്കി 96
എറണാകുളം 151
തൃശൂര്‍ 12
പാലക്കാട് 63
മലപ്പുറം 24
കോഴിക്കോട് 66
വയനാട് 21
കണ്ണൂര്‍ 108
കാസര്‍ഗോഡ് 68

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 9371 പേരാണ്. ഇതുവരെ ആകെ 3,38,038 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി.

Related Articles

Leave a Reply

Back to top button