Kodiyathur
ഫോസ ഫസ്റ്റ് ബാച്ച് ‘ബഡായി ഫെസ്റ്റ്’ സംഘടിപ്പിച്ചു

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ‘ബഡായി ഫെസ്റ്റ്’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. നിരവധി സഹപാഠികൾ പങ്കെടുത്ത പരിപാടി പ്രഥമ ബാച്ചിലെ ഏറ്റവും പ്രായം കൂടിയ അംഗം കുന്നത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രഥമ ബാച്ച് കൺവീനർ അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വഹാബ് കൊടിയത്തൂർ, ഒ.കെ ആയിശ, കരീം ചക്കാലൻ, അബ്ദുറഹിമാൻ ഉള്ളാട്ടിൽ, രാജൻ കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു.






