Thiruvambady

തിരുവമ്പാടി മണ്ഡലത്തിൽ അണു നശീകരണ യജ്ഞവുമായി രാഹുൽ ബ്രിഗേഡ്

തിരുമ്പാടി: മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ചരമ ദിനത്തോടനുബന്ധിച്ചും സേനയുടെ പ്രവർത്തനം തിരുവമ്പാടി മണ്ഡലത്തിൽ ആരംഭിക്കുന്നതിന്റെ ഭാഗമായും രാഹുൽ ബ്രിഗേഡ് അംഗങ്ങൾ തിരുവമ്പാടി പോലീസ് സ്റ്റേഷൻ, റേഷൻ കടകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ, ബസ് സ്റ്റാൻഡ്, ഓട്ടോ ടാക്സി സ്റ്റാൻഡ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങൾ അണു വിമുക്തമാക്കി.

അണു നശീകരണം തിരുമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനം വെള്ളിയാഴ്ച പൊറ്റശേരി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരകത്തിൽവെച്ച് കോൺഗ്രസ് കാരണവർ കെ മൂസക്കുട്ടി നിർവ്വഹിച്ചിരുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടത്തിയ അണു നശീകരണ പ്രവർത്തനങ്ങൾക്ക് രാഹുൽ ബ്രിഗേഡ് ക്യാപ്റ്റൻ ജിഷാദ് വല്ലക്കാടൻ, ടൗൺ വാർഡ് മെംബർ ബോസ് ജേക്കബ്, ചെയർമാൻ പി സിജു, വൈസ് ക്യാപ്റ്റൻ അജ്മൽ യു സി, വൈസ് ചെയർമാൻ ടി എൻ സുരേഷ് എന്നിവർ നേതൃത്വം നൽകി.

രാഹുൽ ബ്രിഗേഡ് അംഗങ്ങളായ സുബിൻ തയ്യിൽ, അഷ്റഫ് കൂളി, എബിൻ ജോൺ, ഷാജി പയ്യടിയിൽ, ഹാരിസ് അംബാളി, അർജുൻ ബോസ്, ബിജു എണ്ണാർമണ്ണിൽ, ലിതിൻ ഫിലിപ്പ്, റ്റിജു ജോർജ്, അതുൽ തോമസ്, സലീം സുൽത്താൻ, അബിൻ രാജ് തുടങ്ങിയവർ അണു നശീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button