Thiruvambady

തിരുവമ്പാടി മണ്ഡലത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി രണ്ടു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു

തിരുവമ്പാടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തിരുവമ്പാടി മണ്ഡലത്തിൽ റോഡ് പുനരുദ്ധാരണത്തിനായി രണ്ടു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ചു. പ്രസ്തുത പദ്ധതിയിൽ നേരത്തേ അനുവദിച്ച ഒൻപത് കോടി എഴുപത് ലക്ഷം രൂപയുടെ പ്രവൃത്തികൾക്കു പുറമേ മൂന്ന് പ്രവൃത്തികൾക്കായി രണ്ടു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഉത്തരവായത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറപ്പറ്റ പാലം നിർമ്മാണത്തിന് ഒരു കോടി രൂപയും ചെമ്പുകടവ്-ചാമുണ്ടി റോഡ് നിർമ്മാണത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി-നാൽപതുമേനി റോഡിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. സാങ്കേതികാനുമതിക്ക് ശേഷം പ്രവൃത്തികൾ ടെൻഡർ ചെയ്ത് നിർമ്മാണം ആരംഭിക്കുമെന്ന് എം എൽ എ ജോർജ് എം തോമസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button