India

നികുതി പിരിവിലും പരിശോധനയിലും വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്ക് എതിരെ കേന്ദ്രസർക്കാർ

നികുതി പിരിവിലും പരിശോധനയിലും വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്ക് എതിരെ കേന്ദ്രസർക്കാരിന്റെ പുതിയ തന്ത്രം.
ജിഎസ്ടി കുടിശിക ലഭിക്കണമെങ്കിൽ നികുതി പിരിവും പരിശോധനയും കർശനമാക്കണമെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങൾ നഷ്ടപ്പെടുത്തുന്ന നികുതി തുക ജിഎസ്ടി കുടിശികയിൽ കുറവ് വരുത്തുന്ന നിർദേശം പരിഗണിക്കുന്നു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകും കേന്ദ്രനിലപാട്.

സംരക്ഷിത വരുമാനത്തെയും നിബന്ധനയിൽ ഉൾപ്പെടുത്തിയെക്കും സ്വർണത്തിന്റെ ജിഎസ്ടി നികുതിവെട്ടിപ്പിൽ ഇതുവരെയും കേസുകൾ കേരളത്തിൽ രജിസ്ട്രർ ചെയ്തിട്ടില്ല. ജൂലൈയിലെ വരുമാന നഷ്ടവും ചേർത്താൽ കേരളത്തിന് 7052 കോടിയോളം രൂപ ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കണം സംസ്ഥാനത്തിന് ലഭിക്കേണ്ട പ്രതിമാസ സംരക്ഷിത വരുമാനം 2623 കോടി രൂപ.

Related Articles

Leave a Reply

Back to top button